നെടുമങ്ങാട് റവന്യൂ ടവറിൽ മാലിന്യക്കൂമ്പാരം
1374360
Wednesday, November 29, 2023 6:07 AM IST
നെടുമങ്ങാട് : നിരവധി സർക്കാർ ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു നെടുമങ്ങാട് റവന്യൂ ടവറിലും പരിസര പ്രദേശങ്ങളിലും മാലിന്യം കുമിഞ്ഞു കൂടുന്നതായി പരാതി.
പ്രദേശമാകെ ദുർഗന്ധം പരക്കുന്ന അവസ്ഥയാണ്. ഭവന നിർമാണ ബോർഡിന്റെ കീഴിലുള്ള നെടുമങ്ങാട് റവന്യൂ ടവറിൽ കഴിഞ്ഞ ഒരു മാസകാലമായി ഓരോ ഓഫീസുകളിൽ നിന്നുള്ള മാലിന്യം നീക്കം ചെയ്യാതെ കൂട്ടിയിട്ടിരിക്കുന്നു.
ക്ലീനിംഗ് ജോലി ചെയ്യുന്ന ദിവസവേതനക്കാരെ ഇടയ്ക്കിടെ അധികൃതർ മാറ്റുന്നു. മാലിന്യം കുമിഞ്ഞു കൂടുന്നത് ഇവിടെ വരുന്നവർക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും ആക്ഷേപം.
ഇതിനെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്ന് ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി കുറക്കോട് ബിനു ആവശ്യപ്പെട്ടു.