ഞാറുനടീല്‍ ഉത്സവം സംഘടിപ്പിച്ചു
1374359
Wednesday, November 29, 2023 6:07 AM IST
പാറശാല: നവ കേരള സദസിന്റെ ഭാഗമായി കൊല്ലയില്‍ പഞ്ചായത്ത് ഞാറ് നടീല്‍ ഉത്സവം സംഘടിപ്പിച്ചു. കളത്തിറക്കല് ഏലായില്‍ സി .കെ.ഹരീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കൊല്ലയില്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.എസ്.നവനീത്കുമാര്‍ അധ്യക്ഷത വഹിച്ചു. സന്തോഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി .താണുപിള്ള, ജില്ലാ പഞ്ചായത്ത് അംഗം വി.എസ്.ബിനു, ബ്ലോക്ക് മെമ്പര്‍ കെ .വി.പത്മകുമാര്‍, വൈസ് പ്രസിഡന്റ് എസ്.സന്ധ്യ, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജി .ബൈജു, കൊല്ലയില്‍ രാജന്, ജ്യോതിഷ റാണി, എം .മഹേഷ്, ഷിബു രാജ് കൃഷ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.