പ്രേം നസീർ സുഹൃത് സമിതി മസ്ക്കറ്റ് ചാപ്റ്റർ പ്രവർത്തനം ആരംഭിച്ചു
1374358
Wednesday, November 29, 2023 6:07 AM IST
തിരുവനന്തപുരം: തിരുവനന്തപുരത്ത് 16 വർഷമായി പ്രവർത്തിച്ചു വരുന്ന പ്രേം നസീർ സുഹൃത് സമിതിയുടെ മസ്ക്കറ്റ് ചാപ്റ്റർ പ്രവർത്തനമാരംഭിച്ചു. ഇന്നലെ ഇബ്രി റോയൽ വിസ്ത കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ സമിതി മസ്ക്കറ്റ് ചാപ്റ്റർ പ്രസിഡന്റ് ഷഹീർ അഞ്ചൽ പ്രവർത്തനോത്ഘാടനം നിർവഹിച്ചു.
സമിതിയുടെ ലോഗോ പ്രകാശനം ലേബർ ഡിപ്പാർട്ട്മെന്റിലെ ഉയർന്ന മേധാവി മാനാ ബിൻ ഈ ദ് അൽ ഹോസ്നി സമിതി ചെയർമാനായ അബാ ബിൽ റാഫിക്ക് സമർപ്പിച്ച് പ്രകാശനം ചെയ്തു.
സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അധ്യക്ഷനായി . ജമാൽ ഹസൻ, സുനിൽകുമാർ, എം.ഷബീർ,അൻസാർ, കൃഷ്ണ മുരളീധർ , മുഹമ്മദ് കാജ എന്നിവർ സംബന്ധിച്ചു.