മദ്യപിച്ച് കൈക്കൂലി ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥന് സസ്പൻഷൻ
1374357
Wednesday, November 29, 2023 6:07 AM IST
തിരുവനന്തപുരം: മദ്യപിച്ചു വഴിയാത്രക്കാരനോട് കൈക്കൂലി ആശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ സസ്പന്റ് ചെയ്തു. തിരുവനന്തപുരം എആർ ക്യാമ്പിലെ ഉദ്യോഗസ്ഥനായ ഷാജിക്കെതിരെയാണ് നടപടി.
ഫോർട്ട് പോലീസ് സ്റ്റേഷനു മുന്നിൻ വച്ചായിരുന്നു മദ്യപിച്ച ഷാജി വഴിയാത്രക്കാരനായ വള്ളക്കടവ് സ്വദേശിയോട് കൈക്കൂലി ആവശ്യപ്പെട്ടത്. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രാധമിക അന്വേഷണത്തിനൊടുവിൽ ഡപ്യൂട്ടി കമീഷ്ണർ നിധിൻ രാജാണ് ഷാജിയെ സസ്പന്റ് ചെയ്തത്.