സ്ഥാനമാനങ്ങൾ അലങ്കാരമായി കൊണ്ടുനടക്കാൻ ആരെയും അനുവദിക്കില്ല: പാലോട് രവി
1374355
Wednesday, November 29, 2023 6:07 AM IST
നെടുമങ്ങാട് : കോൺഗ്രസിൽ സ്ഥാനമാനങ്ങൾ അലങ്കാരമായി കൊണ്ടുനടക്കാൻ ആരെയും അനുവദിക്കില്ലെന്ന് ഡി സിസി പ്രസിഡന്റ് പാലോട് രവി .
പാർട്ടി സ്ഥാനങ്ങളും ചുമതലകളും വഹിക്കുന്നവർ ആ ചുമതല നിറവേറ്റാൻ തയ്യാറായില്ലെങ്കിൽ സ്വയം ഒഴിഞ്ഞുമാറണമെന്നും, അല്ലെങ്കിൽ പദവികളിൽ നിന്നും നീക്കം ചെയ്യേണ്ടി വരുമെന്നും അദേഹം മുന്നറിയിപ്പ് നൽകി. വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിച്ച നെടുമങ്ങാട് താലൂക്ക് തല റിവ്യൂ യോദത്തിൽ പ്രസംഗിക്കുകയായിരുന്നു അദേഹം.
പാർട്ടി യോഗങ്ങളിൽ പങ്കെടുക്കാതെയും ഉത്തരവാദിത്വങ്ങൾ നിറവേറ്റാതെയും ഇനിയും മുന്നോട്ട് പോകാൻ ആരെയും അനുവദിക്കില്ലെന്നും അദേഹം കൂട്ടിച്ചേർത്തു.
ഡിസിസി വൈസ് പ്രസിഡന്റ് ഷാനവാസ് ആനകുഴി അധ്യക്ഷത വഹിച്ച ചടങ്ങിൽ യുഡിഎഫ് ജില്ലാ ചെയർമാൻ പി .കെ.വേണുഗോപാൽ, ജില്ലാ കോൺഗ്രസ് ഭാരവാഹികളായ ആനാട് ജയൻ, തേക്കട അനിൽ, ജലീൽ മുഹമ്മദ്, വി .ആർ.പ്രതാപൻ തുടങ്ങിയവർ പ്രസംഗിച്ചു.