കവര്‍ച്ചാകേസിലെ പ്രതികള്‍ പിടിയില്‍
1374354
Wednesday, November 29, 2023 6:07 AM IST
പേരൂര്‍ക്കട: കവര്‍ച്ചാക്കേസുമായി ബന്ധപ്പെട്ട് രണ്ടംഗസംഘത്തെ ഫോര്‍ട്ട് പോലീസ് പിടികൂടി.
നേമം കാരയ്ക്കാമണ്ഡപം ചിന്തക്കുഴി വീട്ടില്‍ ദസ്തഗീര്‍ (43), ബീമാപ്പള്ളി മാണിക്യവിളാകം ഹാജിറ ബില്‍ഡിങ്ങില്‍ നവാസ് (44) എന്നിവരാണ് പിടിയിലായത്.
കോഴിക്കോട് സ്വദേശി മിസ് ബൗലക്ക് എന്ന യുവാവിന്റെ കൈവശമുണ്ടായിരുന്ന സ്മാര്‍ട്ട് ഫോണും 5000 രൂപയും കവര്‍ന്ന സംഭവത്തിലാണ് അറസ്റ്റ്. കിഴക്കേക്കോട്ട ഭാഗത്ത് ബസ് കാത്തുനില്ക്കുകയായിരുന്നു യുവാവ്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.