അവലോകന യോഗം
1374351
Wednesday, November 29, 2023 6:07 AM IST
പേരൂര്‍ക്കട: തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്തമംഗലം എന്‍എസ്എസ് ഹാളില്‍ അവലോകന യോഗം നടത്തി. ബ്ലോക്ക് പ്രസിഡന്റ് വെള്ളൈക്കടവ് വേണുകുമാര്‍ അധ്യക്ഷത വഹിച്ചു.
പാലോട് രവി, ശശി തരൂര്‍ എംപി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. പി.കെ.വേണുഗോപാല്‍, എന്‍. ശക്തന്, മോഹന്‍രാജ്, ഡി. സുദര്ശനന്, മോഹനന്, മണ്ണാംമൂല രാജന്, തുടങ്ങിയവര്‍ പങ്കെടുത്തു.