തൊഴിലുറപ്പ് തൊഴിലാളി ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു
1374183
Tuesday, November 28, 2023 10:13 PM IST
നേമം: തൊഴിലുറപ്പ് തൊഴിലാളി ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു. പ്രാവച്ചമ്പലം പൊറ്റവിള കവിത ഭവനിൽ പുഷ്പമ്മ (63) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടി പ്രാവച്ചമ്പലം പ്ലാക്കുഴിയിൽവച്ചായിരുന്നു സംഭവം.
നാൽപ്പതോളം തൊഴിലാളികൾ ജോലി സ്ഥലത്തുണ്ടായിരുന്നു. കുഴഞ്ഞുവീണ പുഷ്പമ്മയെ വാർഡ് അംഗം കൃഷ്ണപ്രിയയും മറ്റു തൊഴിലാളികളും ചേർന്നു നേമം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ്: സി. മണിയൻ. മക്കൾ: പ്രദീപ് കുമാർ, പ്രതീഷ് കുമാർ. പരേതയായ കവിത. മരുമക്കൾ: സരിത, ജയശ്രീ.