റിയാദിൽ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
1374182
Tuesday, November 28, 2023 10:13 PM IST
പോത്തൻകോട്: സൗദി അറേബ്യയിലെ റിയാദിൽ ഹൃദയാഘാതം മൂലം മരിച്ച പ്രവാസിയായ മലയാളി ഹൗസ് ഡ്രൈവറുടെ മൃതദേഹം നാട്ടിലെത്തിച്ചു. പോത്തൻകോട് അരിയോട്ടുകോണം കണ്ണേറ്റുവീട്ടിൽ ഓമന അമ്മയുടെയും പരേതനായ സദാശിവൻ നായരുടെയും മകൻ സന്തോഷ്കുമാർ (49) ആണ് കഴിഞ്ഞ കഴിഞ്ഞ ബുധനാഴ്ച മരിച്ചത്.
13 വർഷമായി സൗദിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ രാവിലെ നാട്ടിലെത്തിച്ച മൃതദേഹം പൊതുദർശനത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ:സുമ. മക്കൾ: സംയുക്ത, സച്ചിൻ. മരുമകൻ: ഹരികൃഷ്ണൻ (ദുബായ്). സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒന്പതിന്.