മയക്കുമരുന്ന് വ്യാപനം ഏറ്റവും വലിയ വിപത്ത്: ഡോ. ശശി തരൂർ
1374020
Tuesday, November 28, 2023 1:09 AM IST
പൂവാർ: മയക്കുമരുന്നിന്റെ വ്യാപനം ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ വിപത്താണെന്നു ഡോ. ശശി തരൂർ എംപി. പൊഴിയൂരിൽ അഭിജിത് ഫൗണ്ടേഷന്റെ മയക്കുമരുന്നു വിരുദ്ധ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയാ യിരുന്നു എംപി.
ലഹരി ഉപയോഗിക്കുന്ന ചെറുപ്പക്കാരുടെ എണ്ണത്തിലും കേസുകളുടെ എണ്ണത്തിലും കൊലപാതകങ്ങളുടെ എണ്ണത്തിലും വൻ വർധനയാണ് ഉണ്ടാകുന്നത്. ആത്മഹത്യാ നിരക്കിലും കേരളം മുന്പിലാണ്. ഈ വിപത്തിന് വിരാമമിടാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും എംപി ആവശ്യപ്പെട്ടു.
തുടർന്ന് നടന്ന കലാജാഥയും ഡോ. ശശി തരൂർ ഫ്ലാഗ് ഓഫ് ചെയ്തു. സാംസ്കാരിക തലസ്ഥാനത്ത് അപകടകരമാംവിധം മയക്കുമ രുന്നു വ്യാപനം കൂടി വരുന്നതായി അധ്യക്ഷത വഹിച്ച ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോർജ് ഓണക്കൂർ പറഞ്ഞു.
ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾ സ്കൂളുകളിലും കോളജുകളിലും ഉൾപ്പെടെ ട്രിവാൻഡ്രം ചേമ്പർ ഓഫ് കോമേഴ്സ്, എക്സിക്യൂട്ടിവ് നോളജ് ലൈൻസ്, കവടിയാർ ക്രൈസ്റ്റ് നഗർ സ്കൂൾ എന്നിവരുമായി ചേർന്നു നടത്തുമെന്ന് ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി കോട്ടുകാൽ കൃഷ് ണകുമാർ പറഞ്ഞു.
എം. വിൻസന്റ് എംഎൽഎ മുഖ്യാതിഥിയായിരുന്നു. നെയ്യാറ്റിൻകര മുൻസിപ്പൽ ചെയർമാൻ പി.കെ. രാജ്മോഹൻ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻ ഡാർവിൻ, സിപിഎം പാറശാല ഏരിയാ സെക്രട്ടറി അഡ്വ. അജയൻ, ബിജെപി സംസ്ഥാന സെക്രട്ടറി കരമന ജയൻ, മെട്രോ മീഡിയ എംഡി സിജി നായർ,
ഫൗണ്ടേഷൻ ഭാരവാഹികളായ എസ്. പ്രകാശ്, കരുംകുളം ജയകുമാർ, സജിതാറാണി, കെ.എസ്. അഭിനന്ദ്, പനത്തുറ ബൈജു, സന്തോഷ് കുമാർ, പഞ്ചായത്ത് പ്രസിഡന്റ് സുധാർജുൻ, ഇടവക വികാരി ഫാ. സിൽവസ്റ്റർ കുരിശ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സോണിയ, മുൻ ജില്ലാ പഞ്ചായത്ത് അംഗം പൊഴിയൂർ ജോൺസൺ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെൻസൺ ഡി. സാബു, പഞ്ചായത്ത് മെമ്പർമാരായ ഗീതാ സുരേഷ്, മേഴ്സി എന്നിവർ പങ്കെടുത്തു.