വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം: സ്പെഷല്‍ ക്യാമ്പ് രണ്ട്, മൂന്ന് തിയതികളില്‍
1374019
Tuesday, November 28, 2023 1:09 AM IST
തിരുവനന്തപുരം: സ്പെഷല്‍ സമ്മറി റിവിഷന്റെ (എസ്എസ്ആർ 2024) ഭാഗമായി യോഗ്യരായ എല്ലാ പൗരന്മാര്ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സ്പെഷൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ നടക്കുന്ന സ്പെഷല്‍ ക്യാമ്പിലൂടെ ജില്ലയിലെ എല്ലാ താലൂക്ക്, വില്ലേജ് ഓഫീസുകളിലും ഇതിനായി സൗകര്യമൊരുക്കിയിട്ടുണ്ട്.
പതിനേഴോ അതിന് മുകളിലോ വയസ് പൂര്‍ത്തിയായ എല്ലാ പൗരന്മാര്ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സാധിക്കുമെന്നതിനാല്‍, ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.