ജില്ലാ കായിക ഉച്ചകോടി നാളെ
1374017
Tuesday, November 28, 2023 12:55 AM IST
തിരുവനന്തപുരം: ജനുവരിയിൽ തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് മുന്നോടിയായി ജില്ലാ സ്പോർട്സ് കൗണ്‍സിലിന്റെ നേതൃത്വത്തിൽ നാളെ അയ്യങ്കാളി ഹാളിൽ ജില്ലാ കായിക ഉച്ചകോടി നടത്തും. രാവിലെ 10.30 ന് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ജെറോമിക് ജോർജ് അധ്യക്ഷനാകും.
എംഎൽഎമാരായ വി. ജോയി, വി.കെ. പ്രശാന്ത്, എം. വിൻസെന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാർ എന്നിവർ പങ്കെടുക്കും. ജനകീയ പങ്കാളിത്തത്തോടെ തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തിൽ കായിക രംഗത്ത് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് ഉച്ചകോടിയുടെ ലക്ഷ്യം.
ജില്ലയിലെ കായികവികസനത്തിന് നടപ്പാക്കേണ്ട പദ്ധതികളുടെ ആസുത്രണം, വിവരശേഖരണം, സ്പോർട്സ് വർക്കിംഗ് ഗ്രൂപ്പ് രൂപീകരണം എന്നിവ നടക്കും.