കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഭരണഘടനാദിനാഘോഷം
1374015
Tuesday, November 28, 2023 12:55 AM IST
തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ഭരണഘടന ദിനാഘോഷം എഴുത്തുകാരനും അധ്യാപകനുമായ ഡോ. ചന്തവിള മുരളി ഉദ്ഘാടനം ചെയ് തു. ഡയറക്ടർ ഡോ. എം. സത്യൻ അധ്യക്ഷത വഹിച്ചു.
ഭരണഘടനയുടെ ആമുഖം അസി. ഡയറക്ടർ ഡോ. ഷിബു ശ്രീധർ വായിച്ചുകൊടുത്തു. ഭരണഘടന ദിനാഘോഷത്തിന്റെ ഭാഗമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ജീവനക്കാര്‍ക്കുവേണ്ടി സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയ ആര്.ഐ. പ്രസന്ന, ജെ. അനുപമ, ടി.കെ. അമ്പിളി എന്നിവര്‍ക്ക് ഡോ. ചന്തവിള മുരളി പുരസ്കാരം വിതരണം ചെയ്തു.
അസി. ഡയറക്ടർ ഡോ. ജിനേഷ് കുമാർ എരമം, സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍മാരായ ജി.ബി. ഹരീന്ദ്രനാഥ്, ഡോ. പി. സുജ ചന്ദ്ര, ഡോ. ടി. ഗംഗ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഐ. സുനിത, റാഫി പൂക്കോം എന്നിവര്‍ സംസാരിച്ചു. അക്കാദമിക്, വില്‍പ്പന, ഭരണവിഭാഗം, വിജ്ഞാനമുദ്രണം ജീവനക്കാർ പങ്കെടുത്തു.