കുറ്റിച്ചൽ ലൂർദ് മാതാ കോളജിൽ ബിരുദ സമർപ്പണ സമ്മേളനം
1374012
Tuesday, November 28, 2023 12:55 AM IST
കാട്ടാക്കട: കുറ്റിച്ചൽ ലൂർദ് മാതാ കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ ബിരുദസമർപ്പണ സമ്മേളനം എ ഐസിടിഇ അഡ്വൈസർ ഡോ. രമേശ് ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.
ഡയറക്ടർ ഫാ. ബിജോയ് അറയ്ക്കൽ അധ്യക്ഷത വഹിച്ചു. എപിജെ അബ്ദുൾ കലാം ശാസ്ത്ര സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് അംഗം അഡ്വ. ഐ. സാജു ആശംസകൾ നേർന്നു.
സണ്ണി ഡയമഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഏർപ്പെടുത്തിയ 2023 ബാച്ചിലെ മികച്ച വിദ്യാർഥിക്കുള്ള പുരസ്കാരം സ്നേഹ രമേശിനു കൈമാറി. പ്രിൻസിപ്പൽ ഡോ. ബെഷിബ വിൽസൺ ബിരുദദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോ-ഓർഡിനേറ്റർ എസ്.ആർ. സൂര്യ നന്ദി പറഞ്ഞു.