നവകേരള സദസ് : നഗരസഭാതല പ്രോഗ്രാം കമ്മിറ്റി യോഗം ചേര്‍ന്നു
1374011
Tuesday, November 28, 2023 12:55 AM IST
നെയ്യാറ്റിന്‍കര: നിയോജകമണ്ഡലത്തിലെ നവകേരള സദസുമായി ബന്ധപ്പെട്ട് നെയ്യാറ്റിന്‍കര നഗരസഭാതല പ്രോഗ്രാം കമ്മിറ്റി യോഗം ചേര്‍ന്നു. കെ. ആന്‍സലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്മാന് പി.കെ രാജമോഹനന് അധ്യക്ഷനായി.
സെക്രട്ടറി സാനന്ദസിംഗ്, സംഘാടക സമിതി ഭാരവാഹികളായ ഡോ. എം.എ സാദത്ത്, കൊടങ്ങാവിള വിജയകുമാര്‍, ജി.എന്‍ ശ്രീകുമാരന്‍ മുതലായവര്‍ സംബന്ധിച്ചു. നഗരസഭ വാര്‍ഡ് തല സംഘാടക സമിതി പ്രവര്‍ത്തനങ്ങളും വീട്ടുമുറ്റ കൂട്ടായ്മകളും ഉത്തരാവാദിത്വത്തോടെ കൃത്യമായി നടത്തണമെന്ന് കെ. ആന്‍സലന്‍ എംഎല്‍എ നിര്‍ദേശിച്ചു.
നഗരസഭതല വിളംബരജാഥ 16ന് നടത്തുമെന്ന് ചെയര്മാന് പി.കെ. രാജമോഹനന് അറിയിച്ചു. അതിയന്നൂര്‍ പഞ്ചായത്തിലെ വിളംബര ജാഥ 12നും തിരുപുറം, കുളത്തൂര്‍ പഞ്ചായത്തുകളിലേത് 13നും ചെങ്കലിലേത് 14 നും കാരോടിലേത് 15നും നടത്താനു യോഗം തീരുമാനിച്ചു.