ചാവടിനടയിൽ ഇലക്ട്രിക് ലൈനിൽ ചീലാന്തിമരം വീണു
1374009
Tuesday, November 28, 2023 12:55 AM IST
വിഴിഞ്ഞം: ചാവടിനട ഉച്ചക്കട റോഡിൽ സ്വകാര്യ വസ്തുവിൽ നിന്ന കൂറ്റൻ ചീലാന്തി മരം മറിഞ്ഞു വീണു.
ഇലക്ട്രിക് ലൈൻ തകർന്നു. ഇന്നലെ പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വിഴിഞ്ഞം ഫയർ ഫോഴ്സ് യൂണിറ്റ് ഏകദേശം രണ്ടുമണിക്കൂറോളം പരിശ്രമിച്ചാണ് മരം മുറിച്ച് മാറ്റി അപകടാവസ്ഥ ഒഴിവാക്കിയത്.
വിഴിഞ്ഞം സ്റ്റേഷൻ ഗ്രേഡ് എഎസ്ടിഒ ഏങ്കൽസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷിജു, ജെ. സന്തോഷ് കുമാർ,അനീഷ്, കിരൺ, അശോകൻ എന്നിവരടങ്ങിയ സംഘമാണ് മരം മുറിച്ച് മാറ്റിയത്.