റോഡിലെ കുഴിയില്‍വീണ് യാത്രികന് പരിക്ക്: വാഴനട്ട് കോണ്‍ഗ്രസ് പ്രതിഷേധം
1374008
Tuesday, November 28, 2023 12:55 AM IST
പാറശാല: പാറശാല ആശുപത്രി ജംഗ്ഷന് - ചെറുവാരക്കോണം റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികനായ സുരേഷിനു പരിക്കേറ്റു. പരിക്കേറ്റയാളിനെ ആശുപത്രിയിലേക്കു മാറ്റിയശേക്ഷം കോണ്‍ഗ്രസ് പ്രതിഷേധിച്ചു.
റോഡ് അടിയന്തരമായി ഗതാഗത യോഗ്യമാക്ക ണമെന്നാവശ്യപ്പെട്ട് പാറശാല മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയാണ് പ്രതിഷേധ മാര്‍ച്ചും യോഗവും സംഘടിപ്പിച്ചത്. കെപിസിസി അംഗം ആര് വത്സലന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജെ.കെ. ജസ്റ്റിന്‍രാജ് അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറല്‍ സെക്രട്ടറി പാറശാല സുധാകരന്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. ജോണ്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി എസ്. രാജന്, പഞ്ചായത്തംഗം ലെന്‍വിന്‍ ജോയ,് അജ്മി ഷീബ, ഷീബറാണി, വിജയന്, പത്മകുമാര്‍, രാജന്, മുരുകന്, അഭിജിത്ത,് സാബു തുടങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്തു.