പ്രകടനവും പൊതുസമ്മേളനം
1374007
Tuesday, November 28, 2023 12:42 AM IST
വെള്ളറട: നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്‍പതു വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് തട്ടിട്ടമ്പലത്തുനിന്നും പ്രകടനവും കരക്കോണം ജംഗ്ഷനില്‍ പൊതുസമ്മേളനം നടന്നു.
എന്‍ഡിഎ കുന്നത്തുകാല്‍ ഏരിയാകമ്മിറ്റി യുടെ നേതൃത്വത്തില്‍ കാരക്കോണം ജംഗ്ഷനില്‍ നടന്ന യോഗം ബിജെപി കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് വി.ജി. വിഷ്ണു ഉദ്ഘാടനം ചെയ്തു.
പാറശാല മണലം പ്രസിഡന്റ് മഞ്ചവിളാകം പ്രദീപ്, ജില്ലാ പ്രസിഡന്റ് പ്രേം, മണവാരി രതീഷ്, മണിനാട് സന്തോഷ്, നാറാണി സുധാകരന്, ശിവകല, അരുവിയോട് സജി, ചെറിയ കൊല്ലപ്രദീപ്, അജയന്, സജി മാണി നാട് തുടങ്ങിയവര്‍ നേതൃത്വം നല്കി.