കോട്ടയ്ക്കല്‍ കരയോഗത്തില്‍ ചട്ടമ്പിസ്വാമി സമാധിശതാബ്ദി സദസ്
1374005
Tuesday, November 28, 2023 12:42 AM IST
പാറശാല: കോട്ടയ്ക്കല്‍ എന്‍എസ്എസ് കരയോഗത്തിലെ ചട്ടമ്പിസ്വാമി മണ്ഡപത്തില്‍ പത്താം പ്രതിഷ്ഠാവാര്‍ഷിക മഹോത്സവം നടന്നു. ഇതോടനുബന്ധിച്ച് നടന്ന സമാധി ശതാബ്ദി സാംസ്കാരിക സദസ് നെയ്യാറ്റിന്‍കര എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് പി.എസ്. നാരായണൻ നായര്‍ ഉദ്ഘാടനം ചെയ്തു.
കരയോഗം പ്രസിഡന്റ് വി. വിജയകുമാരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. വാഴൂര്‍ തീര്‍ഥപാദാശ്രമം മഠാധിപതി പ്രഞ്ജാനാനന്ദതീര്ഥപാദസ്വാമികള് അനുഗ്രഹ പ്രഭാഷണം നടത്തി. ചലച്ചിത്ര താരവും ബിജെപി ദേശീയ കൗണ്‍സില്‍ അംഗവുമായ എ. കൃഷ്ണകുമാര്‍ മുഖ്യാതിഥിയായിരുന്നു.
ബ്ലോക്ക്പഞ്ചായത്ത് അംഗങ്ങളായ ശ്രീപത്മകുമാര്, ഒ.ഒ. വസന്തകുമാരി, മുന്‍ ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, പ്രതിനിധി സഭാംഗങ്ങളായ അജയന്, തളിയല്‍ രാജശേഖരന് പിളള, മേഖലാ കണ്‍വീനര്‍ സുരേഷ്, മോഹനകുമാര്‍, ദിവാകര്‍ എന്നിവര്‍ ങ്കെടുത്തു.
ഡോക്ടറേറ്റു നേടിയ വി.പി. ബിനിഷ്മ, മുതിര്‍ന്ന ഭരണ സമിതി അംഗം ഭാസ്കരന് നായര്‍ എന്നിവരെ ആദരിച്ചു. സെക്രട്ടറി വിനോദ് സ്വാഗതവും ട്രഷറര്‍ സതീഷ് കുമാര്‍ നന്ദിയും പറഞ്ഞു.