മത്സര വിജയികളെ അനുമോദിച്ചു
1374004
Tuesday, November 28, 2023 12:42 AM IST
വെള്ളറട : തിരുവനന്തപുരം ജില്ല കളരിപ്പയറ്റ് മത്സരത്തില്‍ പങ്കെടുത്ത് വിജയിച്ച "സ്കൂള്‍ ഓഫ് ദ്രാവിഡ'യിലെ വിദ്യാര്‍ഥിനികളെ ആദരിച്ചു. സൗന്ദര്യ, അക്ഷയകൃപ എന്നിവരെ പേരാശാന് പാറശാല സത്യദാസ് പൊന്നാട അണിയിച്ചു.
കെഎന്‍എംഎസ് സംസ്ഥാന പ്രസിഡന്റ് വേങ്കോട് അരുള്‍ദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി കിളിയൂര്‍ ബിനു എസ്. നാടാര്‍, വൈസ് പ്രസിഡന്റ് പുഷ്പരാജ്, ഓര്‍ഗാനൈസിംഗ് സെക്രട്ടറി വെള്ളൂര്‍ക്കോണം ലിപിന്‍ദാസ്, താലൂക്ക് പ്രസിഡന്റുമാരായ ഉഴമലയ്ക്കല്‍ സൂസന്, പാറശാല ലസ്റ്റിന്രാജ്, ദിവാസ് ഫുഡ് പ്രോഡക്റ്റ് ചീഫ് ഡയറക്ടര്‍ കത്തിപ്പാറ അനില്‍കുമാര്‍, ഫിനോസ് കാസ്ട്രോ, എംടിസിഎസ് ചീഫ് ഡയറക്ടര്‍ ലില്ലിപുഷ്പം, സംസ്ഥാന ജനറല്‍ സെക്രട്ടറി ലൈല തുടങ്ങിയവർ പ്രസംഗിച്ചു.