ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു
1374003
Tuesday, November 28, 2023 12:42 AM IST
തിരുവനന്തപുരം: ഇരുമ്പിൽ "സൗഹ്യദം' പുരുഷ സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കെ. ചെല്ലക്കണ്ണ് നാടാർ മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ് കെപിസിസി സെക്രട്ടറി അഡ്വ. സി.ആർ. പ്രാണകുമാർ ഉദ്ഘാടനം ചെയ്തു.
സൗഹൃദം പുരുഷ സ്വയം സഹായസംഘം ഭാരവാഹികളായ കൊല്ലവംവിള ജോജിൻ, എൽ.ബി. സുബിൻ, മോഹനൻ, ക്രിസ്റ്റിൻദാസ്, സി.ടി. പ്രമോദ്, എസ്.എസ്. രാഹുൽ തുടങ്ങിയവർ പ്രസംഗിച്ചു. 16 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ നെയ്യാർ "സ്ട്രൈക്കേഴ്സ്’ജേതാക്കളായി.
പെരിങ്ങമല "ബ്ലാക് ലിസ്റ്റ്' രണ്ടാം സ്ഥാനം നേടി. ബെസ്റ്റ് ബാറ്റ്സ്മാനായി ഉദിയൻകുളങ്ങര പാരഡൈസ് വിന്നറിലെ ശരത്തും, ബെസ്റ്റ് ബൗളറായി വെങ്ങനൂർ നെയ്യാർ സ്ട്രൈക്കേഴ്സിലെ ജയേഷിനെയും തെരഞ്ഞെടുക്കപ്പെട്ടു.