നെടുമങ്ങാട് ഗവൺമെന്റ് കോളജിൽ ദ്വിദിന സെമിനാർ
1374002
Tuesday, November 28, 2023 12:42 AM IST
നെടുമങ്ങാട്: ഗവൺമെന്റ് കോളജിലെ ഇംഗ്ലീഷ്, ഹിന്ദി വിഭാഗങ്ങൾ സംയുക്തമായി കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ സെമിനാർ സംഘടിപ്പിക്കുന്നു.29, 30 തീയതികളിൽ നടക്കുന്ന സെമിനാറിന്റെ ഉദ്ഘാടനം എൽജിബിടിക്യു ആക്ടിവിസ്റ്റ് ശീതൾ ശ്യാം നിർവഹിക്കും.
കോളജ് പ്രിൻസിപ്പൽ ഡോ. എൽ. ഷീലാ കുമാരി, വൈസ് പ്രിൻസിപ്പൽ ഡോ. എൽ. അലക്സ്, സി.വി. ആനന്ദ ജ്യോതി, ആർ. രതീഷ് കൃഷ്ണൻ, സെമിനാർ കോ-ഓർഡിനേറ്റർമാരായ ഡോ. എച്ച്.എൻ. ഷീനുജാ മോൾ, ഡോ. എൻ.എസ്. ജയലക്ഷ്മി എന്നിവർ പ്രസംഗിക്കും. അഡ്വ. കുക്കു ദേവകി, ഡോ. എൻ. നൗഫൽ, ഡോ. എസ്. സുമ, ഡോ. എം.എൻ. പരശുരാമൻ, ഡോ. ബബിത ജസ്റ്റിൻ എന്നിവർ ക്ലാസെടുക്കും.