കല്ലിയൂരിൽ എംഎൻഎൽപി സ്കൂളിൽ യോഗ പരിശീലനം
1374001
Tuesday, November 28, 2023 12:42 AM IST
നേമം: കല്ലിയൂർ പഞ്ചായത്തിന്റെ പദ്ധതിയിലുൾപ്പെടുത്തി സ്കൂൾ കുട്ടികൾക്കുള്ള യോഗ പരിശീലന പരിപാടിക്ക് തുടക്കമായി. വെള്ളായണി എംഎൻഎൽപി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് എം. സോമശേഖരൻ നായർ ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ്. പ്രീതാറാണി അധ്യക്ഷയായി.പഞ്ചായത്തംഗങ്ങളായ കെ.കെ. ചന്തു കൃഷ്ണ, സന്ധ്യ, ആതിര, ഹെഡ് മാസ്റ്റർമാരായ എ.എസ്. മൻസൂർ, അനില, ലാൽ കുമാർ, യോഗ പരിശീലകൻ എ.എസ്. പ്രേംകുമാർ എന്നിവർ പ്രസംഗിച്ചു.
കല്ലിയൂർ പഞ്ചായത്ത് പരിധിയിലെ സർക്കാർ - എയ്ഡഡ് വിദ്യാലയങ്ങളിലെ 225 കുട്ടികൾക്ക് മാർച്ചുവരെ പരിശീലനം നൽകുമെന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് യോഗാ മാറ്റുൾപ്പെടെ ലഭ്യമാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.