യുവാവിനെ വെട്ടിപരിക്കേൽപ്പിച്ച ആൾ പിടിയിൽ
1374000
Tuesday, November 28, 2023 12:42 AM IST
കാട്ടാക്കട: യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ മധ്യവ യസ്കൻ പിടിയിൽ. വിളപ്പിൽ പുറ്റുമ്മേൽകോണം കുണ്ടാമൂഴി കുളച്ചിക്കോട് ഫാത്തിമ മൻസിലിൽ നവാസുദീൻ (44) ആണ് വിളപ്പിൽശാല പോലീസിന്റെ പിടിയിലായത്.
വിളപ്പിൽശാല കുളച്ചിക്കോട് സ്വദേശി ജോബി മോഹനനെ ക്രൂരമായി ആയുധം ഉപയോഗിച്ച് മർദിച്ച സംഭവത്തിലാണ് ഇയാൾ പിടിയിലായത്. മോഷണം, പിടിച്ചു പറി, ഭവനഭേദനം, മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം എന്നിവ നടത്തുന്ന കൊടും കുറ്റവാളിയാണ് ഇയാളെണ് പോലീസ് പറഞ്ഞു.
ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. സ്റ്റേഷൻ ഹൗസ് ഓഫീസർ സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. പ്രതി കുറ്റ സമ്മതം നടത്തി. കാട്ടാക്കട കോടതി റിമാൻഡ് ചെയ്തു.