കേരള ഭരണത്തിൽ ഇപ്പോൾ അഴിമതിയും കുടുംബവാഴ്ചയും: പാലോട് രവി
1340058
Wednesday, October 4, 2023 4:50 AM IST
തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിൽ കേരള ഭരണത്തിൽ നടക്കുന്നത് അഴിമതിയും കുടുംബവാഴ്ചയും മാത്രമാണെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പാലോട് രവി.
ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം ചെയ്ത ശേഷം കെപിസിസി ഗാന്ധിദർശൻ സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റി കിഴക്കേകോട്ട ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച അഴിമതി വിരുദ്ധ സദസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മഹാത്മജിയുടെ കാഴ്ചപ്പാടിൽ പാവപ്പെട്ടവർക്ക് അത്താണിയാകേണ്ട സഹകരണ രംഗത്തെ പോലും അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റിയ സർക്കാരിന് മാപ്പു കൊടുക്കാൻ കഴിയില്ലെന്നും അദേഹം കൂട്ടിച്ചേർത്തു.
ഗാന്ധിദർശൻ സമിതി ജില്ലാ പ്രസിഡന്റ് വഞ്ചിയൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
അഡ്വ. എം.എ.വാഹിദ്, കമ്പറ നാരയണൻ, പരശുവയ്ക്കൽ രാധാകൃഷ്ണൻ, നദീറ സുരേഷ്, കടകംപള്ളി ഹരിദാസ്, കോട്ടമുകൾ സുഭാഷ്, പ്രദീപ് അരിക്കൽ തുടങ്ങിയവർ പങ്കെടുത്തു.