തിരുവനന്തപുരം: ഗാന്ധി ജയന്തി ദിനത്തിൽ എൻസിപി ഗാന്ധി സ്മൃതി സംഗമം നടത്തി. മഹാത്മാവിലേക്കു മടങ്ങുക, മതേതര ഇന്ത്യയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തികൊണ്ട് എല്ലാ ജില്ലാ, നിയോജക മണ്ഡലം തലത്തിലും സംഗമം നടന്നു.
തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ വെള്ളയന്പലത്തു എൻസിപി ദേശീയ സെക്രട്ടറി അഡ്വ. ആർ. സതീഷ്കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി തിരുപുറം ബാബു സുരേഷ് അധ്യക്ഷനായിരുന്നു. ജില്ലയിൽ 14 നിയോജക മണ്ഡലങ്ങളിലും എൻ സിപിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി സംഗമം നടന്നു.