തമിഴ്നാട്ടില്‍ നിന്നും മദ്യം കടത്തിയയാൾ പിടിയിൽ
1339819
Monday, October 2, 2023 12:10 AM IST
വെള്ളറട: കേരളത്തില്‍ മദ്യശാലകള്‍ അവധിയായതിനെ തുടർന്ന് തമിഴ്നാട്ടില്‍ നിന്നും മദ്യം കടത്തികോണ്ടുവന്നയാൾ പിടിയിൽ. ആസാം സ്വദേശിയായ ജോലേശ്വര് കൗര്‍ (30) നെയാണ് അറസ്റ്റ് ചെയ്തത്.
കേരള സ്റ്റേറ്റ് എക്സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ് തിരുവനന്തപുരം ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയുടെ ഭാഗമായാണ് ഇന്നലെ വെള്ളറടക്ക് സമീപം പുലിയൂര്‍ശാലയില്‍ 13 കുപ്പി തമിഴ്നാട് മദ്യവുമായി ഇയ്യാൾ പിടിയിലായത്.
എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. ശ്യാംകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി .ശങ്കര്‍, രജിത്ത് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.