വാമനപുരം ആറ്റിൽവീണ വയോധികനെ കാണാതായി
1339812
Monday, October 2, 2023 12:01 AM IST
വിതുര : പൊന്നാംചുണ്ട് പാലത്തിൽനിന്ന് സ്കൂട്ടറുൾപ്പെടെ വാമനപുരം ആറ്റിലേക്കു വീണ് വയോധികനെ കാണാതായി. വിതുര മുസാവരി ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം ഹരിഭവനിൽ സോമനെ(62)യാണ് കാണാതായത്.
ഞായറാഴ്ച ഉച്ചയ്ക്ക് പൊന്നാംചുണ്ടിൽനിന്നു വിതുരയിലേക്ക് ആക്ടീവ സ്കൂട്ടറിൽ പോകവേയായിരുന്നു അപകടം. രണ്ടു ദിവസമായി പെയ്യുന്ന കനത്തമഴയിൽ പാലത്തിനു മുകളിൽ വെള്ളംനിറഞ്ഞു കിടക്കുകയായിരുന്നു.
സോമൻ ഓടിച്ചിരുന്ന ആക്ടീവ സ്കൂട്ടർ പാലത്തിന്റെ മധ്യത്തിലെത്തിയപ്പോൾ നിയന്ത്രണം തെറ്റി ആറ്റിലേക്കു വീഴുകയായിരുന്നെന്നു ദൃക്സാ ക്ഷികള് പറയുന്നു. അഗ്നിരക്ഷാസേനയും പോലീസുമെത്തിയെങ്കിലും കലക്കവെള്ളവും ഒഴുക്കും രക്ഷാപ്രവർത്തനം തടസപ്പെടുത്തി.
സ്കൂബാ ടീം സ്ഥലത്തെത്തി പരിശോധന നടത്തി. വൈകുന്നേരം ആറുമണിയോടെ തിരച്ചിൽ നിർത്തി. ഇന്നു രാവിലെ ഏഴു മുതൽ വീണ്ടും തിരച്ചിൽ ആരംഭിക്കും.