ബിൽ കുടിശിക; തന്പാനൂർ കെഎസ്ആർടിസി ഡിപ്പോയുടെ ഫ്യൂസ് ഉൗരി കെഎസ്ഇബി
1339599
Sunday, October 1, 2023 4:57 AM IST
തിരുവനന്തപുരം: തന്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിനെ ഇരുട്ടിലാഴ്ത്തി കെ എസ്ഇബി. രേഖാമൂലം വിവരമറിയിച്ച ശേഷമേ സർക്കാർ സ്ഥാപനങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കാവൂ എന്ന നിർദേശം നിലനിൽക്കെയാണ് മുന്നറിയിപ്പില്ലാതെ തന്പാനൂർ കെഎസ്ആർടിസി ഡിപ്പോയുടെ ഫ്യൂസ് ഉൗരിയത്.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. നാല് ബില്ലുകളിൽ മൂന്നെണ്ണം ഡിപ്പോ അധികൃതർ അടച്ചിരുന്നു. 41,000 രൂപയുടെ ഒരു ബില്ല് ശ്രദ്ധയിൽപെടാതിരുന്ന തിനാൽ തുകയടയ്ക്കാൻ വിട്ടുപോയി. ഇക്കാര്യം മുൻകൂട്ടി ധരിപ്പിക്കാമെന്നിരിക്കെയാണ് കെഎസ്ഇബിയുടെ നടപടി.
വൈദ്യുതി നിലച്ചതോടെ സെക്ഷനിൽ വിളിച്ച് വിവരമാരാഞ്ഞപ്പോഴാണ് ബിൽ കുടിശികയുടെ കാര്യവും ഫ്യൂസ് ഉൗരിയതാണെന്ന വിവരവുമറിയുന്നത്. ഇതോടെ ഉടൻ തന്നെ ബില്ലടച്ചു. പിന്നാലെ വൈദ്യുതിയുമെത്തി. അരമണിക്കൂർ വൈദ്യുതി നിലച്ചതോടെ ഡിപ്പോയുടെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചു.