വെള്ളറട ആശുപത്രി സൂപ്രണ്ടിനെ ബിജെപി പ്രവര്‍ത്തകര്‍ ഉപരോധിച്ചു
1339584
Sunday, October 1, 2023 4:46 AM IST
വെള്ളറട: വെള്ളറട ഗവ. ആശുപത്രിയില്‍ കിടത്തിചികിത്സയും, രാത്രിയിലെ ഒപി വിഭാഗവും നിര്‍ത്തലാക്കിയതിൽ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകർ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു.
പകല്‍ സമയങ്ങളില്‍ മതിയായ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുന്നില്ലെന്നും അത്യാവശ്യ മരുന്നുകളുടെ കുറവുണ്ടെന്നും പ്രതിഷേധക്കാർ ആരോപിച്ചു. മൂന്നിനകം വിഷയങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുമെന്ന ആശുപത്രി സൂപ്രണ്ടിനെ ഉറപ്പിന്മേല് ഉപരോധം അവസാനിപ്പിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി കെ.എസ്.സുനില്‍, വെള്ളറട ഏരിയ പ്രസിഡന്റ് പദ്മകുമാര്‍, വേങ്കോട് ശ്രീകുമാര്‍ എന്നിവര്‍ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി.