വീടിനുള്ളിൽ അഞ്ചു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
1339455
Saturday, September 30, 2023 11:01 PM IST
പേരൂർക്കട: വീടിനുള്ളിൽ മധ്യവയസ്കന്റെ അഞ്ചുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. വട്ടിയൂർക്കാവ് കാവല്ലൂർ യുമൻ ഭവനിൽ മഹേന്ദ്രൻ (55) ആണ് മരിച്ചത്. ഒറ്റയ്ക്കാണ് താമസിച്ചു വന്നിരുന്നത്.
വീടിന്റെ മേൽക്കൂരയിലെ പൈപ്പിലാണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. വീട്ടിൽനിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പരിസരവാസികളാണ് വിവരം വട്ടിയൂർക്കാവ് പോലീസിൽ അറിയിച്ചത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.