എസ്യുടി ആശുപത്രി ഹൃദയദിനം ആചരിച്ചു
1339302
Saturday, September 30, 2023 12:08 AM IST
തിരുവനന്തപുരം: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് എസ് യു ടി ആശുപത്രിയും ഇന്ത്യന്‍ റെയില്‍വേ തിരുവനന്തപുരം ഡിവിഷനുമായി ചേര്‍ന്ന് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ലോക ഹൃദയ ദിനം ആചരിച്ചു.
ആശുപത്രിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കേണല്‍ രാജീവ് മണ്ണാളി ഉദ്ഘാടനം ചെയ്തു. ആശുപത്രിയുടെ എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. അനൂപ് ചന്ദ്രന് പൊതുവാളിന്റെ നേതൃത്വത്തില്‍ ’ബേസിക് ലൈഫ് സപ്പോര്‍ട്ട്’ ട്രെയിനിംഗ് സംഘടിപ്പിച്ചു.
റെയില്‍വേയുടെ ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. എസ്.വി.ഒ.ചന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു. സ്റ്റേഷന് ഡയറക്ടര്‍ ഇന്‍ചാര്‍ജ് പ്രിയങ്ക് തുര്‍ക്കര്‍, ചീഫ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ.അബ്ദുല്‍ നിസാര്‍, ആശുപത്രിയുടെ ചീഫ് ലെയ്സണ്‍ ഓഫീസര്‍ രാധാകൃഷ്ണന് നായര്‍, ഓപ്പറേഷന്‍സ് മാനേജര്‍ ടിജു സാമുവല്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ കെ.ആര്. രാകേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.