പാലുകാച്ചിനു ക്ഷണിക്കാനെത്തിയവർ ചേറില്‍ വീണു, മൂന്നുപേർക്ക് പരിക്ക്
1339300
Saturday, September 30, 2023 12:08 AM IST
പാറശാല: റോഡിലെ ചേറില്‍ തെന്നിവീണ് രണ്ട് ബൈക്ക് യാത്രികര്‍ക്കും വാഹനത്തിന് പോകാന്‍ സ്ഥലം ഒരുക്കുന്നതിനിടെ മറ്റൊരാള്‍ക്കും പരിക്ക്.
കൊല്ലയില്‍ പനയംമൂല റോഡിലാണ് സംഭവം
വിടിന്റെ പാല്കാച്ചിന് ബന്ധുവിനെ ക്ഷണിക്കാനെത്തിയ പന്നിമല സ്വദേശികളായ ജയരാജ്(47) കുമാര്‍(31)എന്നിവർക്കും വാഹനത്തിന് പോകാന്‍ സൈഡ് ഒരുക്കുന്നതിനിടെ പ്രദേശവാസിയായ സൈമണു (60)മാണ് പരിക്കേറ്റത്.
കൊല്ലയില്‍ പനയംമൂല റോഡിന്റെ ശോച്യാവസ്ഥയ്ക്കെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട് .