മാതൃ-പിതൃവേദി തിരുവനന്തപുരം ഫൊറോന കലോത്സവത്തിന് തിരി തെളിഞ്ഞു
1339298
Saturday, September 30, 2023 12:08 AM IST
തിരുവനന്തപുരം: മാതൃ പിതൃ വേദി തിരുവനന്തപുരം ഫൊറോന കലോത്സവം-2023 ഒന്നാം ഘട്ടം അവതരണ മത്സരങ്ങൾക്ക് കവടിയാർ നിർമല ഭവൻ സ്കൂളിൽ തുടക്കമായി. രണ്ടാം ഘട്ടം ഒക്ടോബർ ഒന്നിനും മുന്നാം ഘട്ടം ഒക്ടോബർ 14 നും നടക്കും.
തിരുവനന്തപുരം ഫൊറോനയിലെ മാതാ പിതാക്കന്മാരുടെ സർഗ വാസനകൾ മാറ്റുരയ്ക്കുന്ന വേദി മാതൃ പിതൃ വേദി തിരുവനന്തപുരം ഫൊറോന ഡയറക്ടർ ഫാ. ജോജോ പുതുവേലിൽ ഉദ്ഘാടനം ചെയ്തു.
വികാരി റവ ഫാ. മോർലി കൈതപ്പറമ്പിൽ ,മുൻ ഫൊറോന ഡയറക്ടറും വട്ടിയൂർക്കാവ് യൂണിറ്റ് ഡയറക്ടർ ആയ ഫാ.ബിനോദ് പുത്തൻപുരക്കൽ ,സീറോ മലബാർ മാതൃവേദി ഗ്ലോബൽ ജനറൽ സെക്രട്ടറി ആൻസി മാത്യു, ചങ്ങനാശേരി അതിരുപത പിതൃവേദി പ്രസിഡണ്ട് ജിനോദ് ഏബ്രഹാം, തിരുവനന്തപുരം ഫൊറോന പ്രസിഡന്റുമാരായ ബിനു മോൾ ബേബി , ടോമി പട്ടാശേരി ,ഫൊറോന ആനിമേറ്റർ സിസ്റ്റർ റെയ്സ എസ്ഡി തുടങ്ങിയവർ പ്രസംഗിച്ചു .
ജോസഫ് മുരളി ആനന്ദ്, ബ്ലെസി മോൾ പി. ദേവസ്യ , ലോറൻസ് കോട്ടമുറിക്കൽ, സെലിൻ തോമസ്, എലിസബത്തു മേരി ജോസഫ്, കെ.എം.മത്തായി,ലിൻസി ജിനു, താര സജി, സെബാസ്റ്റ്യൻ ജോസഫ് ,സിജോ, ബെൻസി സ്കറിയ, സിബിന ബെന്നി എന്നിവർ നേതൃത്വം നൽകി.