കനത്ത മഴയിൽ സ്കൂൾ അത്ലറ്റിക് മീറ്റ് സംഘടിപ്പിച്ചതിനെ ചൊല്ലി വിവാദം
1339297
Saturday, September 30, 2023 12:08 AM IST
നെടുമങ്ങാട്: കനത്ത മഴയെ അവഗണിച്ച് അരുവിക്കര മൈലം ജിവിരാജ സ്കൂൾ ഗ്രൗണ്ടിൽ കാട്ടാക്കട സബ്ജില്ലാ സ്കൂൾ അത്ലറ്റ് മീറ്റ് നടത്തിയത് വിവാദമായി.
ഇന്നലെ രാവിലെ മുതൽ കോരി ചൊരിഞ്ഞ മഴ ഉണ്ടായിരിന്നിട്ടും അതൊന്നും കാര്യമാക്കാതെ സംഘടകർ അത്ലറ്റിക് മീറ്റ് മുൻ നിശ്ചയപ്രകാരം നടത്തുകയായിരുന്നു.
ാവിലെ മുതൽ ഇരുനൂറിലധികം വിദ്യർഥികൾ മഴനനഞ്ഞാണ് മീറ്റിൽ പങ്കെടുത്തത്. വിദ്യാർഥികൾക്ക് തണുപ്പ് കയറി വിറയലും ശരീരം കോച്ചിപിടിക്കലും അനുഭവപ്പെട്ടതായി രക്ഷിതാക്കൾ പരാതി പറഞ്ഞു.
രാവിലെ പത്തുമണിയോടെയാണ് മത്സരം തുടങ്ങിയത്. കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ ഗ്രൗണ്ട് ഉണ്ടെങ്കിലും അവിടെ സിന്തറ്റിക് ട്രാക്ക് ഇല്ല.ജിവിരാജ സ്കൂളിൽ സിന്തറ്റിക് ട്രാക്ക് ഉള്ളത് കൊണ്ടാണ് കാട്ടാക്കട സബ്ജില്ലാ സ്കൂൾ അത്ലറ്റ് മീറ്റ് ഇവിടെ നടത്തത്താൻ തീരുമാനിച്ചത്.
മത്സരങ്ങൾ മാറ്റി വച്ചാൽ ജി വി രാജ സ്കൂളിൽ മത്സരം നടത്താൻ മറ്റൊരു ദിവസം ഗ്രൗണ്ട് കിട്ടില്ലെ ന്നാണ് എഇ പറയുന്നത്.