സെന്റ് തെരേസസ് എൽപി സ്കൂളിന്റെ കൊടിമരം നശിപ്പിച്ച നിലയിൽ
1339099
Friday, September 29, 2023 12:28 AM IST
കാട്ടാക്കട: കാട്ടാക്കട എഇഒയുടെ കീഴിൽ വരുന്ന സെന്റ് തെരേസസ് എൽപി സ്കൂളിന്റെ കൊടി മരം സാമൂഹ്യവിരുദ്ധർ നശിപ്പിച്ച നിലയിൽ.
ഇന്നലെ രാവിലെ സ്കൂൾ തുറക്കാൻ എത്തിയപ്പോഴാണ് ഇത് കാണുന്നത്. കൊടിമരം പൂർണമായും നശിച്ച നിലയിലാണ്.
ഈ സ്കൂളിനകത്ത് സ്ഥിരമായി സാമൂഹ്യവിരുദ്ധർ എത്താറുണ്ടെന്നും സ്കൂൾ പരിസരം വൃത്തികേടാക്കാറുണ്ടെന്നും സ്കൂൾ അധികൃതരും പിടിഎ അധികൃതരും പറയുന്നു. കാട്ടാക്കട പോലീസിൽ പരാതി നൽകി.