പാച്ചല്ലൂരിൽ തെരുവ് നായകളുടെ ആക്രമണം: മൂന്നു പേർക്ക് കടിയേറ്റു
1339094
Friday, September 29, 2023 12:28 AM IST
കോവളം: പാച്ചല്ലൂർ മന്നം നഗറിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ മൂന്നുപേർക്ക് കടിയേറ്റു. മന്നംനഗർ സ്വദേശികളായ അജിത, ഹുസൈൻ, ഗാന്ധിമതി എന്നിവർക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. ഇതുവഴി കാൽനടയായി സഞ്ചരിച്ച പലരും നായയുടെ ആക്രമണത്തിൽ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്നു നാട്ടുകാർ പറഞ്ഞു.
ആക്രമണത്തെ ഭയന്ന് പലർക്കും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. അലഞ്ഞ് തിരിയുന്ന തെരുവ് നായകളുടെ കാര്യത്തിൽ നഗരസഭ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മന്നം നഗർ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.