സർവത്ര അഴിമതി, പണം തിരികെ കിട്ടില്ലെന്ന ആശങ്കയിൽ നിക്ഷേപകർ "കണ്ടല ബാങ്കിലെ ഇടപാടുകൾ കമ്പ്യൂട്ടറിൽനിന്ന് നീക്കി'
1339092
Friday, September 29, 2023 12:28 AM IST
കാട്ടാക്കട: കണ്ടല ബാങ്കിൽ സർവ്വത്ര അഴിമതി. പ്രസിഡന്റ് ഭാസുരംഗനും ബാങ്ക് ഉദ്യോഗസ്ഥരും ചേർന്ന് വൻ ക്രമക്കേട് നടത്തിയതോടെ പണം തിരിച്ചുകിട്ടുമോയെന്ന ആശങ്കയിൽ ജനം.
പല സഹകാരികളുടേയും ഇടപാടുകൾ ബാങ്കിൽ നിന്നും അപ്രത്യക്ഷമായി.
അതോടെ പണം ഇട്ടവർക്ക് അതു തിരിച്ചു കിട്ടണമെങ്കിൽ കടമ്പകൾ ഏറെ കടക്കേണ്ടി വരുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്കിലെ ഇടപാടുകൾ കമ്പ്യൂട്ടറിൽനിന്ന് മാച്ചു കളഞ്ഞതായി സഹകരണ വകുപ്പ് ഉദ്യോഗസ്ഥരാണ് കണ്ടെത്തി യത്.
സഹകരണ സംഘം രജിസ്ട്രാറുടെ നിർദേശം പാലിക്കാതെയായിരുന്നു കണ്ടല ബാങ്കിലെ കമ്പ്യൂട്ടർവത്കരണം നട ത്തിയത്. ബാങ്കിന്റെ ഓരോ വർഷത്തെയും ലാഭ-നഷ്ടക്കണക്ക് കമ്പ്യൂട്ടറിൽ ഇല്ല. ബാങ്കിന്റെ ബാക്കിപത്രവും കാണാനില്ല. ഇടപാടുകളിൽ മാറ്റം വരുത്താൻ പിന്നീട് ജീവനക്കാർക്ക് കഴിയുന്നുണ്ട്.
ക്രമക്കേടിന്റെ നിരവധി സാധ്യതകളാണ് കണ്ടല ബാങ്കുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. ഇടപാടുകൾ ഡിലീറ്റ് ചെയ്യാറുണ്ടെന്ന് സോഫ്റ്റുവേർ സപ്പോർട്ട് എൻജിനിയർമാർ സമ്മതിച്ചിട്ടുണ്ടെന്നും സഹകരണവകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിലുണ്ട്.
വേണ്ടത്ര സുരക്ഷയില്ലാത്ത സോഫ്റ്റുവേർ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്നത്. ക്രമക്കേടുകൾ നടത്താൻ സഹായകമാകുന്ന തരത്തിലാണ് കമ്പ്യൂട്ടർവൽകരണമെന്നും അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. കോടികളുടെ ക്രമക്കേടാണ് സഹകരണ സംഘം കണ്ടല ബാങ്കിൽ കണ്ടെത്തിയത്.
സിപിഐ നേതാവ് എൻ. ഭാസുരാംഗൻ പ്രസിഡന്റായ കണ്ടല സഹകരണ ബാങ്കിൽ ഒരൊറ്റ പ്രമാണംവച്ച് നിരവധി വായ്പകൾ എടുത്തതിന്റെ തെളിവുകൾ നേരത്തെ വന്നിരുന്നു. ഭാസുരാംഗൻ എട്ട് വർഷത്തിനിടെ പല തവണയായി 3.20 കോടി രൂപ വായ്പ എടുത്തത് 14 സെന്റെ വസ്തുവിന്റെ ഒരേ ആധാരം ഈടുവച്ചായിരുന്നു.
ഭാസുരാംഗന്റെ മകന്റെ പേരിൽ എടുത്ത വായ്പകളൊന്നും തിരിച്ചടയ്ക്കാതെ എട്ടുതവണയായി ഒരു കോടി രൂപയാണ് കണ്ടല ബാങ്കിൽ നിന്ന് വായ്പ എടുത്തത്.എടുത്ത വായ്പകൾ തിരിച്ചടയ്ക്കാതെ അടുത്ത വായ്പ അതേ ആധാരത്തിൽ ഗഹാൻ ചെയ്ത് നൽകാൻ മാറനെല്ലൂർ സബ് രജിസ്ട്രാർ ഓഫീസിലും തടസവുമുണ്ടായില്ല. ഗഹാൻ പതിച്ച് നൽകുക മാത്രമാണു ചെയ്ത തെ ന്ന് സബ് രജിസ്ട്രാർ പറയുന്നു.