സെ​വ​ന്‍​ത് ആ​ർ​ട്ട് ച​ല​ച്ചി​ത്ര മേ​ള അ​വാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്തു
Friday, September 29, 2023 12:28 AM IST
തി​രു​വ​ന​ന്ത​പു​രം: മൂ​ന്നാ​മ​ത് സെ​വ​ന്‍​ത് ആ​ർ​ട്ട് ച​ല​ച്ചി​ത്ര മേ​ള​യി​ല്‍ ച​ല​ച്ചി​ത്ര രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​ക്കു​ള്ള പു​ര​സ്കാ​രം പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​നി​ല്‍ നി​ന്നും എം ​ആ​ര്‍ ഗോ​പ​കു​മാ​ര്‍ ഏ​റ്റു വാ​ങ്ങി.

ദി ​റി​ഡം​പ്ഷ​ൻ (ഇ​ന്ത്യ) മി​ക​ച്ച ചി​ത്ര​മാ​യും സി​മോ​ൺ ഡെ​റാ​യി (ഇ​റ്റ​ലി) മി​ക​ച്ച സം​വി​ധാ​യ​ക​നാ​യും തി​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അ​വാ​ർ​ഡ് ഓ​ഫ് എ​ക്‌​സ​ല​ൻ​സ് ത്രീ ​സി​സ്റ്റ​ർ​സ് ഇ​ന്‍ എ ​ബോ​ട്ട്(​ഫ്രാ​ന്‍​സ്), മി​ക​ച്ച ന​ടി​യാ​യി ബ​ട്ട​ര്‍​ഫ്ലൈ ഗേ​ള്‍ 85 ലെ ​അ​ഭി​ന​യ​ത്തി​ന് ധ​ന്യ നാ​ഥ്(​ഇ​ന്ത്യ)​ഉം അ​ര്‍​ഹ​യാ​യി. ഗ്രാ​ന്‍​ഡ്‌ ജൂ​റി അ​വാ​ര്‍​ഡ്‌: ടോ​ഡോ​സ് ലോ​സ് മെ​യി​ൽ​സ്(​ഇ​റ്റ​ലി).

മ​റ്റു അ​വാ​ര്‍​ഡു​ക​ള്‍: മി​ക​ച്ച ഷോ​ര്‍​ട്ട് ഫി​ലിം - ല ​പി​യ​ത്ര(​യു​എ​സ്), അ​വാ​ർ​ഡ് ഓ​ഫ് എ​ക്‌​സ​ല​ൻ​സ് – ഉം​ബി​രി​ക്കും ഉ​ണ്ടോ(​ഇ​ന്ത്യ), അ​വാ​ര്‍​ഡ്‌ ഓ​ഫ് മെ​റി​റ്റ്‌ - തെ​റ്റി​പ്പൂ സ​മി​തി(​ഇ​ന്ത്യ), ദാ​വീ​ദി​ന്‍റെ ഇ​രു​ള്‍ കാ​ഴ്ച(​ഇ​ന്ത്യ), സ​ർ​ഗ്ഗാ​ത്മ​ക​ത​യി​ലെ അം​ഗീ​കാ​ര​ത്തി​നു​ള്ള അ​വാ​ർ​ഡ്: റെ​പ്യു​ഡി​യേ​ഷ​ന്‍(​ഇ​ന്ത്യ), ഗ്രാ​ന്‍​ഡ്‌ ജൂ​റി അ​വാ​ര്‍​ഡ്‌: എ ​പ്ര​യ​ര്‍ ഫോ​ര്‍ ദ ​ഡെ​വി​ള്‍(​യു​എ​ഇ), ബെ​സ്റ്റ് ഡ​യ​റ​ക്ട​ര്‍ - നി​കി​ത ഹ​ട്ട​ങ്ങ​ടി(​യു​എ​സ്)


ഡോ​കു​മെ​ന്‍റ്റി ഫീ​ച്ച​ര്‍: ലൈ​ഫ് ഇ​ന്‍ ലൂം(​ഇ​ന്ത്യ), ഗ്രാ​ന്‍​ഡ്‌ ജൂ​റി അ​വാ​ര്‍​ഡ്‌:​എ​സ്ആ​ര്‍ പി ​എ​സ് കെ ​എ(​കാ​ന​ഡ), ബെ​സ്റ്റ് ഡ​യ​റ​ക്ട​ര്‍: ബോ​റി​സ് മ​ല​ഗു​ര്‍​സ്കി(​കാ​ന​ഡ).​ഡോ​കു​മെ​ന്‍റ്റി ഷോ​ര്‍​ട്ട്: പെ​ണ്‍​തോ​ല്‍​പ്പാ​വ​ക്കൂ​ത്ത്(​ഇ​ന്ത്യ), ഗ്രാ​ന്‍​ഡ്‌ ജൂ​റി അ​വാ​ര്‍​ഡ്‌: വി​നോ​ല സെ​റ്റ്സ് ദ ​ടോ​ണ്‍(​ഫ്രാ​ന്‍​സ്).

സെ​പ്റ്റം​ബ​ര്‍ 19 മു​ത​ല്‍ 21വ​രെ മാ​ര്‍ ഇൗ​വാ​നി​യോ​സ് കോ​ള​ജ് ഒാ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന മേ​ള​യി​ല്‍ പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​നും എം. ​ആ​ര്‍. ഗോ​പ​കു​മാ​റും ചേ​ര്‍​ന്ന് വി​ജ​യി​ക​ള്‍​ക്ക് അ​വാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

യു​എ​സ്, ഇ​ന്ത്യ, കാ​ന​ഡ, ഫ്രാ​ൻ​സ്, ജ​ർ​മ്മ​നി, മ​ലേ​ഷ്യ, ഇ​റ്റ​ലി, ജ​പ്പാ​ന്‍, യു​എ​ഇ, ചൈ​ന എ​ന്നി​വ​യു​ൾ​പ്പെ​ടെ ലോ​ക​മെ​മ്പാ​ടു​മു​ള്ള നൂ​റി​ല​ധി​കം എ​ൻ​ട്രി​ക​ൾ ഫെ​സ്റ്റി​വ​ലി​ന് ല​ഭി​ച്ചി​രു​ന്നു. ര​ജ​ത് കു​മാ​ര്‍ (ഇ​ന്ത്യ), ഷാ​മി​ൽ അ​ലി​യേ​വ് (അ​സ​ർ​ബൈ​ജാ​ൻ), ബൗ​ഹൈ​ക് യാ​സി​ൻ (ഫ്രാ​ൻ​സ്), ഡോ. ​സ​ദാ​ശി​വ​ന്‍ നീ​ല​ക​ണ്ഠ​ൻ (ഇ​ന്ത്യ), വേ​ണു നാ​യ​ർ (ചെ​യ​ർ​മാ​ന്‍ & ഫെ​സ്റ്റി​വ​ൽ ഡ​യ​റ​ക്ട​ര്‍) എ​ന്നി​വ​രാ​യി​രു​ന്നു ജൂ​റി അം​ഗ​ങ്ങ​ള്‍.