സ്വദേശാഭിമാനി രാമകൃഷ്ണപിള്ളനാടുകടത്തൽദിനം ആചരിച്ചു
1338865
Thursday, September 28, 2023 12:35 AM IST
നെയ്യാറ്റിൻകര : സ്വദേശാഭിമാനി രാമകൃഷ്ണൻ പിള്ളയെ നാടു കടത്തൽ ദിനം മൈത്രി എച്ച്ആർഡിസിയുടെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകരയിൽ ആചാരിച്ചു. സ്വദേശാഭിമാനി പാർക്കിൽ നടന്ന അനുസ്മരണ സമ്മേളനം നിംസ് എം ഡി ഡോ. ഫൈസൽ ഖാൻ ഉദ്ഘാടനം ചെയ്തു.
മൈത്രി ഡയറക്ടർ അഡ്വ. അനിൽ കാട്ടാക്കട അധ്യക്ഷത വഹിച്ചു. കോ-ഓർഡിനേറ്റർ ബിനു മരുതത്തൂർ, ഗാന്ധി മിത്രമണ്ഡലം ചെയർമാൻ ബി. ജയചന്ദ്രൻ നായർ, കെ.കെ. ശ്രീകുമാർ, തിരുമംഗലം സന്തോഷ്, മധുസൂദനൻ നായർ, ഇരുമ്പിൽ ഷൈൻ, വിശ്വൻ എന്നിവർ പ്രസംഗിച്ചു.