അമൃത കൈരളിയിൽ അധ്യാപക ശില്പശാലയ്ക്ക് സമാപനം
1338864
Thursday, September 28, 2023 12:35 AM IST
നെടുമങ്ങാട് : ലയൺസ് ഇന്റർനാഷണൽ ആഗോള വിദ്യാഭ്യാസ പദ്ധതിയായ "ലയൺസ് ക്വസ്റ്റ് - സ്കിൽ ഫോർ അഡോലസെൻസ്' അധ്യാപകർക്കായി സംഘടിപ്പിച്ച ദ്വിദിന ശില്പശാല സമാപിച്ചു.
"കൗമാരക്കാർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ അധ്യാപകരെ എങ്ങനെ പ്രാപ്തരാക്കാം' എന്ന വിഷയത്തിലായിരുന്നു ശില്പശാല. ലയൺസ് മുൻ ഗവർണറും രാജ്യാന്തര പരിശീലകനുമായ പ്ര ഫ. വർഗീസ് വൈദ്യൻ ക്ലാസെടു ത്തു.
നെടുമങ്ങാട് അമൃത കൈരളി വിദ്യാഭവൻ, ക്രിസ്തു ജ്യോതി സ്കൂൾ, കെ.കെ. ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവിടങ്ങളിൽ നിന്നായി 50ഓളം അധ്യാപകർ ശില്പശാലയിൽ പങ്കെടുത്തു.
ലയൺ ക്വസ്റ്റ് ഡിസ്ട്രിക്റ്റ് ചെയർമാൻ നന്ദകുമാർ അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ ലയൺ വി.ഡി.ജി ജയിൻ സി. ജോബ് മുഖ്യാതിഥിയായിരുന്നു. അമൃത കൈരളി വിദ്യാഭവൻ പി ടിഎ പ്രസിഡന്റ് എം.എസ്. മനേഷ് സ്വാഗതവും വിജയകുമാർ റ്റി നന്ദിയും പ്രകാശിപ്പിച്ചു.
സമാപന സമ്മേളനത്തിൽ അധ്യാപകർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അമൃത കൈരളി വിദ്യാഭവൻ പ്രിൻസിപ്പാൾ എസ്. സിന്ധു, നെടുമങ്ങാട് ലയൺസ് ക്ലബ് പ്രസിഡന്റ് വാടയിൽ നാസർ, ഡോ. കെ.പി .അയ്യപ്പൻ, എം.പി. രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.