തൊഴിലുറപ്പ് പദ്ധതികളെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുന്നത് പ്രതിരോധിക്കും: പാലോട് രവി
1338862
Thursday, September 28, 2023 12:35 AM IST
പേരൂർക്കട: കുടുംബശ്രീ തൊഴിലുറപ്പ് പദ്ധതികളെ രാഷ്ട്രീയവവത്കരിക്കുവാന് ശ്രമിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് ഡിസിസി പ്രസിഡന്റ് പാലോട് രവി മുന്നറിയിപ്പ് നല്കി.
മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ യുപിഎചെയര്പേഴ്സണായിരുന്ന സോണിയഗാന്ധി മുന്‍കൈ എടുത്താണ് ഇന്ത്യയിലെ 30 കോടി കുടുംബങ്ങള്‍ക്ക് ആശ്വാസം നല്കുവാന് മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതിയും അംബേദ്കര്‍ തൊഴിലുറപ്പ് പദ്ധതിയും കോണ്‍ഗ്രസ് നടപ്പാക്കിയത്.
ആ പദ്ധതികളെ രാഷ്ട്രീയവത്കരിക്കാ നും കുടുംബശ്രീ യൂണിറ്റുകളെ സിപിഎം ലോക്കല്‍ കമ്മിറ്റികളുടെ ഭാഗമാക്കാനുമാണ് ശ്രമിക്കുന്നത്. ജില്ലയിലെ കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റുമാരുടേയും ത്രിതല പഞ്ചായത്തുകളിലേയും കോര്പ്പറേഷന് - മുനിസിപ്പാലിറ്റികളിലേയും പാര്‍ലമെന്ററിപാര്‍ട്ടി നേതാക്കളുടെയും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പാലോട് രവി. ആനാട് ജയന് അധ്യ ക്ഷത വഹിച്ചു.
ജി.എസ്. ബാബു, വര്‍ക്കല കഹാര്‍, പി.കെ. വേണുഗോപാല്‍, ബി.എസ്. അനൂപ്, ഇന്ദുലേഖ തുടങ്ങിയവര്‍ പ്രസംഗിച്ചു.