കാളിപ്പാറ കുടിവെള്ള പദ്ധതി: പൊളിച്ച റോഡ് നന്നാക്കിയില്ല
1338859
Thursday, September 28, 2023 12:27 AM IST
വെള്ളറട: വെള്ളറട പഞ്ചായത്തിലെ കൃഷ്ണപുരം വാര്‍ഡില്‍ 300 അധികം വീടുകളില്‍ കുടിവെള്ളം എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള കാളിപ്പാറ കുടിവെള്ള പദ്ധതിക്കായി റോഡ് കുത്തിപ്പൊളിച്ച് അശാസ്ത്രീയമായി പൈപ്പുകൾ സ്ഥാപി ച്ചെന്ന് ആക്ഷേപം. സ്ഥാപിച്ചു.
വീടുകളിൾ പൈപ്പ് ലൈൻ എത്തിയില്ലെന്നു മാത്രമല്ല, വാഹന സഞ്ചാരത്തിനു യോഗ്യമായി കിടന്ന റോഡു കുത്തിപ്പൊളിച്ചതോടെ വാഹന യാത്രയും ദുസ്സഹമായി. പ്രദേശവാസികള്‍ക്ക് കുടിവെള്ളവുമില്ല, കൊള്ളാവുന്ന റോഡുമില്ലാത്ത അവസ്ഥയായിട്ട് നാളുകള്‍ ഏറെയായി.
രണ്ടുവര്‍ഷം മുമ്പ് പാറശാല എംഎല്‍എ സി.കെ. ഹരീന്ദ്രന്‍ കുടിവെള്ള പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം നടത്തിയെങ്കിലും നാളിതുവരെയായിട്ടും കുടിവെള്ളം എത്തിക്കാനുള്ള കാളിപ്പാറ കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
അടിയന്തരമായി കുടിവെള്ളത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കൃഷ്ണപുരം വാര്‍ഡിലെ പ്രദേശവാസികള്‍ പറയുന്നു.