പിണറായി ഭരണത്തിൽ കേരളം അഴിമതിയുടെ പറുദീസയായെന്ന് ആർവൈഎഫ്
1338858
Thursday, September 28, 2023 12:27 AM IST
തിരുവനന്തപുരം : പിണറായി ഭരണത്തിൽ കേരളം അഴിമതിയുടെ പറുദീസയായെന്ന് ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂരും സെക്രട്ടറി വിഷ്ണു മോഹനും കുറ്റപ്പെടുത്തി.
ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് ആയൂഷ് മിഷൻ മെഡിക്കൽ ഓഫീസർ നിയമനത്തിനു കൈക്കൂലി വാങ്ങിയെന്ന മലപ്പുറം സ്വദേശിയുടെ പരാതിയിലെ അന്വേഷണത്തിനു മുന്പെ, സ്റ്റാഫിനെ ന്യായികരിച്ചു മന്ത്രി നേരിട്ടു രംഗത്തു വന്നിരിക്കുന്നതിൽ നിന്നും മന്ത്രിയുടെ ഓഫീസിന്റെ പങ്ക് വ്യക്തമാണ്.
ആരോഗ്യ മന്ത്രിയുടെ പ്രസ്താവനയിൽ പരാതിക്കാരനെ കുറ്റക്കാരനാക്കാനുള്ള വ്യഗ്രത വ്യക്തമാണ്. ആരോഗ്യ വകുപ്പിനെ അഴിമതിവകുപ്പാക്കുന്ന മന്ത്രിയെ ചുമതലയിൽ നിന്നും ഒഴിവാക്കണം.
ആയൂഷ് മിഷനിൽ ഉൾപ്പെടെ ആരോഗ്യ വകുപ്പിൽ നടന്ന എല്ലാ താത്കാലിക - സ്ഥിരം നിയമനങ്ങളെയും സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും ഇരുവരും ആവശ്യപ്പെട്ടു.