ആരാധനാലയങ്ങളിൽനിന്നും ഉയരുന്ന ശബ്ദം മനുഷ്യസ്നേഹത്തിന്റേത്: മന്ത്രി
1338853
Thursday, September 28, 2023 12:27 AM IST
വിഴിഞ്ഞം: കേരളത്തിലെ ആരാധനാലയങ്ങളിൽനിന്നും ഉയർന്ന് വരുന്ന ശബ്ദം മനുഷ്യസ്നേഹത്തിന്റേയും മാനവിക ഐക്യത്തിന്റേയുമാണെന്നു ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. ആഴിമല ശിവക്ഷേത്ര തീർഥാടന ടൂറിസവും അടിസ്ഥാന വികസന പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഹന്നദ് റിയാസ്.
തീരദേശ മേഖലയിൽ ബീച്ച് ടൂറിസത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതോടെപ്പം ആഴിമല ബീച്ചിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജ് പദ്ധതിയും നടപ്പാക്കും.
കോവളത്തിന്റെ മുഖഛായ മാറ്റാൻ ടൂറിസം വകുപ്പ് 96 കോടി രൂപ ചെലവഴിച്ച് നടത്തുന്ന മാസ്റ്റർ പദ്ധതിയിൽ ആഴിമലയ്ക്കടുത്തുള്ള അടിമലത്തുറ ബീച്ചിലും ടൂറിസം ഉയർന്ന് വരും. വാട്ടർ സ് പോർട്സ്, സാഹസിക വിനോദ സഞ്ചാര സാധ്യതകൾ എന്നിവയുടെ പഠനങ്ങൾ നടന്നു വരുന്നതായും മന്ത്രി പറഞ്ഞു.
എം. വിൻസന്റ് എംഎൽഎ അധ്യക്ഷനായി. അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ. റാണി, കോട്ടുകാൽ പഞ്ചായത്ത് പ്രസിഡന്റ് ജെറോം ദാസ്, ബ്ലോക്ക് മെമ്പർ അജിതകുമാരി, വാർഡ് മെമ്പർ എസ്. ദീപു, സി പിഎം കോവളം ഏരിയാ സെക്രട്ടറി പി.എസ്. ഹരികുമാർ, സിപി ഐ മണ്ഡലം പ്രസിഡന്റ് കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഉച്ചക്കട സുരേഷ്, മുസ്ലിം ലീഗ് നേതാവ് എച്ച്.എ. റഹ്മാൻ, ആഴിമല ക്ഷേത്രം പ്രസിഡന്റ് വി.രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി എസ്. വിജേഷ്, ടൂറിസം സെപ്യൂട്ടി ഡയറക്ടർ ജി.എൽ. രാജീവ് എന്നിവർ പങ്കെടുത്തു.