ചൂ​ണ്ട​യി​ടു​ന്ന​തി​നി​ടെ യു​വാ​വ് ഡാ​മി​ൽ മു​ങ്ങി മ​രി​ച്ചു
Wednesday, September 27, 2023 7:13 AM IST
കാ​ട്ടാ​ക്ക​ട: ചൂ​ണ്ട​യി​ടു​ന്ന​തി​നി​ടെ യു​വാ​വ് പേ​പ്പാ​റ ഡാ​മി​ൽ മു​ങ്ങി മ​രി​ച്ചു. നെ​യ്യാ​ർ ഡാം ​പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ കോ​ട്ടൂ​ർ വാ​ലി​പ്പാ​റ വീ​ട്ടി​ൽ ഈ​ച്ച​ൻ കാ​ണി​യു​ടെ മ​ക​ൻ പ്ര​വീ​ൺ(26) ആ​ണ് കോ​റി തേ​ക്ക​ല്ലി​ൽ എ​ന്ന ഭാ​ഗ​ത്ത് മു​ങ്ങി മ​രി​ച്ച​ത്.
സു​ഹൃ​ത്തു​ക്ക​ളു​മാ​യി ചൂ​ണ്ട​യി​ടു​ന്ന​തി​നി​ടെ പ്ര​വീ​ൺ നീ​ന്താ​നി​റ​ങ്ങി​യ​താ​യി​രു​ന്നു. വ​നം അ​ധി​കൃ​ത​രും പോ​ലീ​സും ഫ​യ​ർ ഫോ​ഴ്സു​മെ​ത്തി​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 11 നോ​ടെ മൃ​ത​ദേ​ഹം ക​ണ്ട​ത്തി​യ​ത്. സാ​ധാ​ര​ണ ആ​ദി​വാ​സി​ക​ൾ മീ​ൻ ചൂ​ണ്ട​യി​ടു​ന്ന ഭാ​ഗ​മാ​ണ് ഇ​വി​ടം. ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ടെ 5ളം ​പേ​രാ​ണ് ഇ​വി​ടെ മു​ങ്ങി മ​രി​ച്ച​ത്.