ടിപ്പര്‍ ലോറികളുടെ അനധികൃത പാര്‍ക്കിംഗ് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നു
1338583
Wednesday, September 27, 2023 12:44 AM IST
വെള്ളറട: കാക്കത്തൂക്കി ക്രഷറിലേക്ക് വരുന്ന ടിപ്പര്‍ ലോറികള്‍ റോഡുകയ്യേറി കിലോമീറ്ററോളം ദൂരത്തില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് പ്രദേശവാസികള്‍ക്കും വാഹന യാത്രര്ക്കും കടുത്ത വെല്ലുവിളിയായി. അനധികൃത പാര്‍ക്കിംഗ് കാരണം പ്രദേശത്തെ വീട്ടുടമസ്ഥര്‍ക്ക് വീട്ടില്‍ കയറാനോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ കഴിയാത്ത അവസ്ഥയിലാണ്.
വിദൂരപ്രദേശങ്ങളില്‍ നിന്നും എത്തുന്ന ഭീമന് ടിപ്പര്‍ ലോറികളാണ് അനധികൃതമായി റോഡുകൈയറി പാര്‍ക്ക് ചെയ്തിരിക്കുന്നത്. ആറാട്ടുകുഴിയ്ക്ക് സമീപത്തു നിന്നുള്ള പാര്‍ക്കിംഗ് കിലോമീറ്ററോളം നീണ്ടുനിൽക്കും.
കാക്കത്തൂക്കി ക്രഷര്‍ വരെയും പാര്‍ക്കിങ്ങിന്റെ ഘോഷയാത്രയാണ് ദിവസവും കാണാന്‍ കഴിയുന്നത്. അനധികൃത പാര്‍ക്കിംഗ് കാരണം മറ്റു വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ ബുദ്ധിമുട്ടാണ്. അനധികൃത പാര്‍ക്കിംഗ് നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.