ഉത്തമജനതയെ വാര്‍ത്തെടുക്കുന്ന വിദ്യാഭ്യാസ രീതിയാണ് വേണ്ടത്: മധുസൂദനന്‍നായര്‍
1338579
Wednesday, September 27, 2023 12:44 AM IST
തിരുവനന്തപുരം: ഹിന്ദി ഭാഷയെ ആരാധിക്കുന്നവനാണെന്ന് താനെന്നും ഹിന്ദി പാട്ടുകളിലൂടെയാണ് അതിന്റെ ഗാനാത്മകതയും ആത്മീയമായ മഹത്വവും തനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞതെന്നും കവി മധുസൂദനന് നായര്‍.
നാമെന്നുള്ളത് ഒറ്റ സംസ്കാരമാണെന്നും അതിന്റെ ഭിന്നപാഠങ്ങള് വിഭിന്ന മൊഴികളില്‍ വിഭിന്നജനവിഭാഗങ്ങള് കൈകാര്യം ചെയ്യുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരള ഹിന്ദി പ്രചാരസഭ സംസ്ഥാനതലത്തില്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ദേശസാല്‍കൃത ബാങ്കുകളുടെയും സഹകരണത്തോടെയും സംഘടിപ്പിച്ച ഹിന്ദി പക്ഷാഘോഷ പരിപാടികളുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദേഹം.
യോഗം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്തു. മുന്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസന്, ഡോ. കെ.സി. അജയകുമാര്‍, ഡോ. എസ്.തങ്കമണി അമ്മ, അഡ്വ. ബി. മധു, ഡോ. ബിജു ജേക്കബ്, എസ്.ഗോപകുമാര്‍, പ്രഫ.ഡി. തങ്കപ്പന് നായര്‍, ജി. സദാനന്ദന് തുടങ്ങിയവര്‍ പ്രസംഗിച്ചു.