വയോധികൻ വീട്ടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹത്തിനു ആറു ദിവസത്തെ പഴക്കം
1338471
Tuesday, September 26, 2023 7:20 AM IST
കാട്ടാക്കട : വയോധികനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ടല അത്തം വീട്ടിൽ ഹരിക്യഷ്ണ(61)നെയാണ് ഇന്നലെ വിടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് വർഷമായി ഒറ്റയ്ക്ക് താമസിച്ച് വരുകയായിരുന്നു. കർണാടകയിലെ മിലിട്ടറി പബ്ലിക് സ്കൂളിൽ ജോലി ചെയ്ത് വരുന്ന മകൾ അഞ്ജനയുടെകൂടെയാണ് ഭാര്യ ഷീലകുമാരി.
വീട്ടിൽ നിന്നും ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് പ്രദേശവാസികൾ പഞ്ചായത്തംഗത്തെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മാറനല്ലൂർ പോലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. മ്യതദേഹത്തിന് ആറ് ദിവസത്തിൽ കൂടുതൽ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. വൈകിട്ട് അഞ്ചരയോടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മ്യതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. മാറനല്ലൂർ പോലീസ് കേസെടുത്തു.