മത്സ്യത്തൊഴിലാളി കടൽക്കരയിൽ മരിച്ച നിലയിൽ
1338470
Tuesday, September 26, 2023 7:20 AM IST
വിഴിഞ്ഞം: മത്സ്യത്തൊഴിലാളിയെ കടൽക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം പള്ളിത്തുറ വാറു വിളാകം വീട്ടിൽ അൽഫോൻസി (67) ന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ തുറമുഖത്തെ പുതിയ വാർഫിന് സമീപം കാണപ്പെട്ടത്.
വെള്ളത്തോട് ചേർന്ന കരിങ്കൽ കെട്ടിൽ കാണപ്പെട്ട അൽഫോൻസിന്റെ കഴുത്തിൽ കയർ കെട്ടിയ നിലയിലായിരുന്നെങ്കിലും ദുരൂഹതയില്ലെന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു. ആത്മഹത്യാശ്രമത്തിനിടയിലാകാം കയർ കുരുങ്ങിയ തെന്നും പോലീസ് കരുതുന്നു. വിഴിഞ്ഞം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭാര്യ ഡെൽവി രണ്ട് വർഷം മുൻപ് മരണ പ്പെട്ട ശേഷം നിരാശയിലായിരുന്നതായി ബണ്ഡുക്കൾ മൊഴി നൽകി. നാല് പെൺ മക്കളുണ്ട്.